കൊച്ചി: ശിവശങ്കറിനെ പേടിയാണോയെന്ന് കസ്റ്റംസിനോട് കോടതി. രേഖകളില്‍ മാധ്വന്‍ നായരുടെ മകന്‍ ശിവശങ്കരന്‍ എന്ന് മാത്രം. ഉന്നതപദവികളെക്കുറിച്ച് കോടതി രേഖയില്‍ പറയുന്നില്ല. കസ്റ്റഡിയില്‍ എന്തിന് ചോദ്യം ചെയ്യണമെന്നും പറയുന്നില്ല. അവസാന നിമിഷം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ലഭിച്ച തെളിവെന്ത്?-കോടതി ചോദിച്ചു.
ഉന്നതപദവി വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്ത് കേട്ടുകേള്‍വിയില്ലാത്തതെന്ന് കോടതി പറഞ്ഞു. സ്വപ്‌ന, സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് നേരിട്ട് അറിവുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളും മറ്റ് മൊഴികളും കസ്റ്റംസ് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് ഉയര്‍ത്തുന്ന ആവശ്യം. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.











