ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കില്‍ വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും എസ്.പി.ബി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറി.
Also read: ഒമാനില്‍ ആയിരത്തിനു മേല്‍ പ്രതിദിന കോവിഡ് രോഗികള്‍, ജിസിസിയില്‍ രോഗ വ്യാപനത്തിന് ശമനമില്ല
https://www.facebook.com/SPB/posts/3346069692117514
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി, ജലദോഷം തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയി പരിശോധന നടത്തിയത്. തന്നെക്കുറിച്ചോര്‍ത്ത് ആരും വിഷമിക്കേണ്ടതില്ലെന്നും പനിയും ജലദോഷവുമൊഴികെ താന്‍ തികച്ചും ആരോഗ്യവാനാണന്നും എസ്.പി.ബി വീഡിയോ സന്ദേശത്തില്‍ പറയുന്നു.



















