സര്‍ക്കാരിന്റെ വികസന നടപടികളില്‍ മാറ്റമുണ്ടാവില്ലെന്നും കേന്ദ്രത്തിന്റെ അന്തിമാനുമതി സില്‍വര്‍ ലൈനിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
ദുബായ് : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സംഗമ വേദിയില്‍ ഉറപ്പു നല്‍കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് എക്‌സ്പ്രസുകള്‍ കേരളത്തിലെ ട്രാക്കുകള്‍ക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മെട്രോമാന്‍ ഇ ്ര്രശീധരന്‍ പറഞ്ഞതു പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രയിനുകള്‍ക്ക് കേരളത്തിലെ ട്രാക്കുകള്‍ അനുയോജ്യമല്ല. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പിലാക്കുകയാണ് വേണ്ടത്.
ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കാണും. ഇതിനെ കുറിച്ച് അറിവില്ലാതെ എതിര്‍ക്കുന്നവരും എല്ലാം അറിഞ്ഞിട്ടും പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി എതിര്‍ക്കുന്നവരും ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പുതിയ 12 പദ്ധതികള്‍ നടപ്പിലാക്കിയാതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂലം മരിച്ച പ്രവാസികളുടെ ബന്ധുക്കള്‍ക്ക് പതിനായിരം രൂപ നല്‍കാന്‍ നടപടി സ്വീകരിച്ചു.
ലുലു മാളിന്റെ ഉദ്ഘാടനത്തിന് എത്തിയ യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ താനി ബിന്‍ അഹമദ് അല്‍ സയൂദിയുടെ ക്ഷണ പ്രകാരമാണ് കോവിഡ് കാലമായിട്ടും താന്‍ യുഎഇയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണത്തോട് അനുബന്ധിച്ച നടന്ന പ്രവാസി സംഗമത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് ചടങ്ങില്‍ സംസാരിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ചടങ്ങില്‍ നോര്‍ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലിയും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ഡിപ്രാം, സംരംഭങ്ങള്‍ തുടങ്ങാന്‍ കെഎസ്‌ഐഡിസി വഴി വായ്പ എന്നിവയെല്ലാം നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.