ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പോലീസ്. ഹാത്രസിലേക്ക് പോയത് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനയാണ്. തിരിച്ചറിയല്‍ കാര്‍ഡ് 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ പത്രത്തിന്റേതെന്നും പോലീസ് പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനാണ് യുപിയില്‍ എത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് സുപ്രീംകോടതി അനുമതി നല്‍കി. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതിലും എതിര്‍പ്പില്ല. മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സമയം നല്‍കി. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കേസ് വിശദമായി പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.











