തിരുവനന്തപുരം: ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധി അപേക്ഷ നല്‍കി. ഒരു വര്‍ഷത്തേക്കാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ പുറത്താക്കിയിരുന്നു. മിര്‍ മുഹമ്മദ് ഐഎഎസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റിയിട്ടില്ല.