കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നത്. ഫോണുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സി ഡാക് കൂടുതല്‍ സമയം ചോദിച്ചിരുന്നു. അത് ലഭിച്ച ശേഷമെ ഇനി ചോദ്യം ചെയ്യല്‍ ഉണ്ടാവുകയുള്ളൂ.
അതേസമയം ശിവശങ്കറിന്റെ പാസ്‌പോര്‍ട്ട്, വിദേശയാത്ര സംബന്ധിച്ച രേഖകള്‍ എന്നിവ ബുധനാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ മണിക്കൂറുകളോളം ശിവശങ്കറിനെ സംഘം ചോദ്യം ചെയ്തിരുന്നു.
ദുബായില്‍നിന്നുള്ള ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച വിവരങ്ങളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് വെള്ളി, ശനി ദിവസങ്ങളിൽ കസ്റ്റംസ് ശിവശങ്കറിൽ നിന്ന് ആരാഞ്ഞത്. സ്വര്‍ണ കളളക്കടത്തിലടക്കം വിവിധ ഏജന്‍സികള്‍ ശിവശങ്കറിനെ പലപ്പോഴായി ചോദ്യം ചെയ്‌തെങ്കിലും പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് സൂചന.











