ശിവശങ്കറിനെ 7 ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.
കസ്റ്റഡിയിൽ വിട്ടത് ഉപാധികളോടെ;
- ആറുമണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ല
- ഭാര്യ സഹോദരൻ അനന്തരവൻ എന്നിവരെ കാണാൻ അനുമതി
- ആയുർവേദ ചികിത്സ ഉറപ്പാക്കണം
- 3 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം
- 6 മണിക്ക് ശേഷം ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാം.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു. ഇഡിയുടെ അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്തു വന്നു.
എം.ശിവശങ്കറിനെ ഇ.ഡി രജിസ്റ്റർ കേസിൽ അഞ്ചാം പ്രതിയാക്കി. കോടതി മുമ്പാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അഞ്ചാം പ്രതിയായി ശിവശങ്കറെ പ്രതിചേർത്ത കാര്യം ഇ.ഡി അറിയിച്ചരിക്കുന്നത്. സ്വപ്ന, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പം അഞ്ചാം പ്രതിയായാണ് ശിവശങ്കറെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ബുധനാഴ്ച രാത്രി 10മണിയോടെയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പണമിടപാടിലെ ശിവശങ്കറിന്റെ പങ്കിനു തെളിവായ വാട്‌സാപ് ചാറ്റുകള്‍ നടത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.












