കൊച്ചി: റിമാന്റിലായ എം.ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ ചട്ടം അനുസരിച്ചാണ് തീരുമാനം. കോവിഡ് നെഗറ്റീവ് ആയ ശേഷം ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. നിലവില്‍ ബോസ്റ്റണ്‍ സ്‌കൂളില്‍ സജീകരിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ് ശിവശങ്കറിനെ താമസിപ്പിച്ചിരിക്കുന്നത്.
നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ എല്ലാ ഒത്താശയും ചെയ്തിരുന്നെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
പ്രതികളുടെ മൊഴി പ്രകാരം 2019 നവംബറിലാണ് കള്ളക്കടത്ത് ആരംഭിച്ചത്. എന്നാല്‍ അതിന് മുന്‍പ് തന്നെ സ്വപ്നയുമായി വിവിധ കുറ്റകൃത്യങ്ങളില്‍ ശിവശങ്കര്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശിവശങ്കര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇഡി വാദിച്ചു. ഈ മാസം 26വരെയാണ് ശിവശങ്കറിനെ റിമാന്റ് ചെയ്തത്. അതേസമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.