കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്നും കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളുണണ്ടെന്നുമാണ് ശിവശങ്കറിന്റെ വാദം.
എന്നാല്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. കൂടാതെ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേത് കൂടിയാണെന്ന് ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.