കൊല്ലം: ചവറ നിയോജക മണ്ഡലത്തില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഡി.സി.സി അദ്ധ്യക്ഷ ബിന്ദുകൃഷ്ണ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ചവറ മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മണ്ഡലത്തില്‍ എന്നും ഷിബു ബേബി ജോണ്‍ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ വിജയം എളുപ്പമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
കഴിഞ്ഞ തവണ സി.എം.പിക്ക് നല്‍കിയ സീറ്റില്‍ ഇത്തവണ സി.പി.ഐ. എം സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക. ചവറ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആര്‍.എസ്.പിക്കാരനല്ലാത്ത ഒരാള്‍ കഴിഞ്ഞ തവണ വിജയിച്ചത്. ഇടതു മുന്നണി സി.എം.പിക്ക് നല്‍കിയ സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച വിജയന്‍പ്പിള്ള ഷിബു ബേബി ജോണിനെ തോല്‍പ്പിക്കുകയായിരുന്നു.