കോവിഡ് വ്യാപനത്തെ തുടര്‍ന്ന ഏഴ് മാസങ്ങള്‍ക്ക മുന്‍പ് അടച്ചിട്ട അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു.ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുടേ പരിശേധനയ്ക്ക് ശേഷമാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് സന്ദര്‍ശകര്‍ക്ക് മസ്ജിദിനുള്ളിലേക്കും പുറത്തേക്കും സഞ്ചരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന അധികൃതര്‍ വ്യക്തമാക്കി.
രണ്ടു പള്ളികളിലെയും എല്ലാ പ്രവേശന കവാടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനുള്ള കാമറകള്‍ സ്ഥാപിച്ചു. രോഗലക്ഷണം കാണുന്ന സന്ദര്‍ശകരെ ക്വാറന്റീന്‍ ചെയ്യാന്‍ മുറിയും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യവും ഉറപ്പാക്കും. അകത്തും പുറത്തും സന്ദര്‍ശകര്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങളും ഒത്തുചേരലുകളും ഒഴിവാക്കും.സന്ദര്‍ശകരുടെ പ്രവേശന വഴികളും പുറത്തേക്കുള്ള വഴികളും പ്രത്യേകം അടയാളപ്പെടുത്തും. മാസ്‌ക്കുകള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കും. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുന്നതിനും ഓരോ വ്യക്തികള്‍ക്കുമിടയില്‍ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ദൂരം പാലിക്കുന്നതിനും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു.രാജ്യത്തെ സുപ്രധാന സാംസ്‌കാരിക സ്മാരകങ്ങളായ ഈ മസ്ജിദുകളില്‍ അണുനശീകരണവും സുഗമമാക്കും.


















