ദുബായിയുടെ, 2022-24 സാമ്പത്തിക വര്‍ഷത്തെക്കുള്ള 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി.
ദുബായ് : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളും ആരോഗ്യ മേഖലയുടെ ആവശ്യങ്ങളും മുന്നില്‍ കണ്ട് 2022 -24 ലേക്കുള്ള ബജറ്റിന് ദുബായ് ഭരണാധികാരി അംഗീകാരം നല്‍കിയതായി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്ഡ മുഹമദ് ബിന്‍ ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
പൗരന്‍മാരുടെ സന്തോഷം ഉറപ്പാക്കുകയും അവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുകയുമാണ് പ്രഥമ പരിഗണനയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ ട്വിറ്ററില്‍ കുറിച്ചു.
The Dubai Government continues to work to realise the emirate’s ambitious future plans, enhance its competitiveness and consolidate its position as a leading global commercial hub, thereby placing Dubai at the forefront of worldwide efforts to accelerate economic recovery. pic.twitter.com/LOxTUVTwaz
— Hamdan bin Mohammed (@HamdanMohammed) January 2, 2022
ആഗോളതലത്തില്‍ ദുബായിയുടെ പദവിയും സ്ഥാനവും നിലനിര്‍ത്തുകയാണ് ലക്ഷ്യം. മത്സരക്ഷമത തുടരുകയും ജനങ്ങളുടെ ആഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.
The Dubai Government continues to work to realise the emirate’s ambitious future plans, enhance its competitiveness and consolidate its position as a leading global commercial hub, thereby placing Dubai at the forefront of worldwide efforts to accelerate economic recovery. pic.twitter.com/LOxTUVTwaz
— Hamdan bin Mohammed (@HamdanMohammed) January 2, 2022
2022 ലെ ചെലവുകള്‍ക്ക് മാത്രമായി 60 ബില്യണ്‍ ദിര്‍ഹമാണ് നീക്കിവെച്ചിരിക്കുന്നത്. കോവിഡ് കാല പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നല്‍ നല്‍കിയാണ് ചെലവുകള്‍ കണക്കാക്കിയിട്ടുള്ളത്.