വിനോദസഞ്ചാരികൾക്കായി രാജ്യം ചൊവ്വാഴ്ച തുറന്നപ്പോള്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ദുബായ് കിരീടാവകാശിഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ, ഇതു സംബന്ധിച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതിൽ വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ മുൻകരുതലുകളും അദ്ദേഹം പരിശോധിക്കുന്നത് കാണാം. മാസ്ക് ധരിച്ച് മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചുമാണ് ഷെയ്ഖ് ഹംദാൻ ഇമിഗ്രേഷൻ, കോവിഡ് -19 ടെസ്റ്റിംഗ് ബൂത്തുകൾ ഉൾപ്പെടെ വിമാനത്താവളത്തിലെ വിവിധ വരവ് സ്ഥലങ്ങൾ പരിശോധിച്ചത്.
خلال جولة ميدانية، تفقدت اليوم الاستعدادات في مطار دبي الدولي لاستقبال السياح، وتابعت مختلف الإجراءات والتدابير الاحترازية التي يتم تطبيقها لضمان صحة وسلامة مختلف المسافرين وتأمين سلامة مجتمعنا. pic.twitter.com/vguKPDap4O
— Hamdan bin Mohammed (@HamdanMohammed) July 7, 2020
ഒരു ഫീല്‍ഡ് ട്രിപ്പിനിടെ ,ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിനുള്ള ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിലെ ഒരുക്കങ്ങള്‍ ഞാന്‍ ഇന്ന് പരിശോധിച്ചു.വിവിധ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ഒരുക്കങ്ങശ വിലയിരുത്തി. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററില്‍ കറിച്ചു.













