തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റേയും ബി.ജെ.പിയുടേയും തീരുമാനത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാട് കോൺഗ്രസിനെ വെട്ടിലാക്കി. തരുരിനെതിരെ എ.ഐ.സി.സി സമീപിക്കാനും സംസ്ഥാന നേതൃത്വത്തിനു ധൈര്യമില്ല. കാരണം എ.ഐ.സി.സി സ്വകാര്യവൽക്കരണത്തിന്റെ വ്യക്താക്കളാണ്.
വിമാനത്താവളം സ്വകാര്യ കുത്തകക്ക് കൈമാറുന്നതിന് കേരള സമൂഹം എതിരാണ്. സംസ്ഥാന സർക്കാരും ആദ്യം മുതൽക്കേ ശക്തമായ നിലപാടുമായി രംഗത്തുണ്ട്. അതിനൊപ്പം നിൽക്കാതെ മാറി നിന്നാൽ ഒറ്റപ്പെടുമെന്ന കാരണത്താൽ പ്രതിഷേധ വഴിപാട് നടത്തുകയാണ് കോൺഗ്രസ് എന്നും ആരോപണം ഉയർന്നിരുന്നു. എന്തായാലും ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തിനൊപ്പമുള്ള തരുരിന്റെ നിലപാടിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ്.