ബോളിവുഡ് താരം ഷാരൂഖ് ഖാനെ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിപ്പേരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ അവസരം ലഭിച്ചാലോ? അങ്ങനൊരു അവസരം ഷാരൂഖ് തന്നെ ഒരുക്കിയിരിക്കുകയാണ്. ഡല്‍ഹിയിലെ വസതിയിലാണ് ഒരു ദിവസം താമസിക്കാന്‍ രണ്ട് പേര്‍ക്ക് അവസരം സൃഷ്ടിക്കുന്നത്. അമേരിക്കന്‍ വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ അശൃയിയയ്‌ക്കൊപ്പം ചേര്‍ന്ന് ഷാരൂഖും ഗൗരി ഖാനും ഒരുക്കുന്ന ഈ സുവര്‍ണവസരം ലഭിക്കുന്നത് ഒരു മത്സരത്തിലൂടെയായിരിക്കും. ‘Open Arm Welcome’ എന്നാണ് മത്സരത്തിന് എയർബിഎൻബി (Airbnb) പേര് നൽകിയിരിക്കുന്നത്.
ഇരു കൈയും നീട്ടിയുള്ള ഷാരൂഖ് ഖാന്റെ സിഗ്നേച്ചര്‍ പോസിനെക്കുറിച്ച് നൂറ് വാക്കില്‍ കുറയാതെ എഴുതണം. നവംബർ 30 വരെ എൻട്രികൾ സമർപ്പിക്കാം. മസരത്തിലെ വിജയിയെ ഡിസംബര്‍ 15ന് പ്രഖ്യാപിക്കും. 2021 ഫെബ്രുവരി 13നാണ് താമസിക്കാന്‍ അവസരം നല്‍കുന്നത്.
മത്സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരാളെ കൂടി വീട്ടില്‍ താമസിപ്പിക്കാം. വീട്ടില്‍ പരിചാരകരും ജോലിക്കാരും ഉണ്ടാകും. കൂടാതെ ഷാരൂഖ് കുടുംബത്തിന്റെ ഇഷ്ടഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ആഢംബര ഡിന്നറും ഷാരൂഖ് സിനിമകളും ആസ്വദിക്കാം. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഷാരൂഖിന്റെ വക സമ്മാനവും ഉണ്ട്.