ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ച് ലിപി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഡോ. ഹസീനബീഗത്തിന്റെ ‘മണലാരണ്യത്തിലെ മഞ്ഞുപാളികള്‍ ‘എന്ന സമകാലിക ലേഖനങ്ങളും, യാത്രാവിവരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകം ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. മുള്‍വേലിക്കപ്പുറമെന്ന കവിതാ സമാഹാരവും, ഫസ്റ്റ് ബെല്‍ ഉള്‍പ്പെടെ പുസ്തകങ്ങളും ഡോ.ഹസീന ടീച്ചര്‍ എഴുതിയിട്ടുണ്ട്.
ലിപി പബ്ലിക്കേഷന്‍ ഡയറക്റ്റര്‍ അക്ബര്‍ ആശംസാ പ്രസംഗം നടത്തി. അഡ്വ. മുഹമ്മദ് റഫീക്ക് സ്വാഗതവും എഴുത്തുകാരിയും, അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസുമായ ഡോ. ഹസീന ബീഗം മറുപടി പ്രസംഗവും നടത്തി. യു എ ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, പ്രമുഖ പ്രഭാഷകന്‍ ബഷീര്‍ തിക്കൊടി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.