മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാല് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 149 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് വിപണി നഷ്‌ടത്തിലാകാന്‍ കാരണം.
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയതും നഷ്‌ടത്തോടെയായിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും ഇന്നലത്തെ ക്ലോസിങ് നിലവാരത്തിന് മുകളിലേക്ക് നിഫ്‌റ്റി ഉയര്‍ന്നില്ല.
സെന്‍സെക്‌സ് 40,558 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,721 പോയിന്റ് വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല. 40,309 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.
നിഫ്‌റ്റി 11,900 പോയിന്റില്‍ ശക്തമായ പ്രതിരോധമാണ് നേരിട്ടത്. 11,939 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും നേട്ടത്തിലെത്താനായില്ല. 11,823 പോയിന്റ് വരെ ഇടിയുകയും ചെയ്‌ത നിഫ്‌റ്റി 11,896 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 22 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 28 ഓഹരികളാണ് നഷ്‌ടത്തിലായത്. എന്‍ടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐഒസി, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എന്‍ടിപിസി 4.13 ശതമാനം നേട്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐഒസി, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
മെറ്റല്‍ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേ സമയം ബാങ്ക്, ഐടി ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഹീറോ മോട്ടോഴ്‌സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍, ഹിന്‍ഡാല്‍കോ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഹീറോ മോട്ടോഴ്‌സ് 3.03 ശതമാനം ഇടിഞ്ഞു.



















