കറാച്ചി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി ബാധിച്ചതിനെ ത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. ട്വിറ്ററിലൂടെ അദ്ദഹം തന്നെയാണ് രോഗവിവരം പുറം ലോകത്തെ അറിയിച്ചത്.
This afternoon I felt a slight fever and immediately quarantined myself at home. I have now tested positive for Covid 19. By the grace of Allah, I feel strong and energetic. I will continue to carry on my duties from home. Please keep me in your prayers.
— Shah Mahmood Qureshi (@SMQureshiPTI) July 3, 2020
പാകിസ്താനില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 2.22 ലക്ഷം പേര്‍ക്കാണ് കോവിഡ് ഫലം പോസിറ്റീവ് ആയിട്ടുള്ളത്. ഇതില്‍ 114000 പേര്‍ രോഗമുക്തി നേടി.4551 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായി.