പാലക്കാട്: സ്വപ്‌നയുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയേയാണ് ചുമതലയില്‍ നിന്ന് മാറ്റേണ്ടത്. തിരക്ക് പിടിച്ച് സെക്രട്ടറിയേറ്റ് അടച്ച് പൂട്ടിയത് രേഖകള്‍ നശിപ്പിക്കാനാണെന്നും ഷാഫി ആരോപിച്ചു.
എം ശിവശങ്കറിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്നായപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു.











