പാലക്കാട്: പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ഗവണ്‍മെന്റ് മോയന്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ അഴിമതി നടത്തിയതായി കെഎസ്ടിഎ പാലക്കാട് ജില്ലാ കമ്മിറ്റി.
2013-14 അദ്ധ്യയന വര്‍ഷം പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ കൊട്ടി ഘോഷിച്ചു തുടങ്ങിയതാണ് മോയന്‍സിന്റെ ഡിജിറ്റലൈസേഷന്‍ പ്രോജക്ട്. മോയന്‍സ് സ്‌കൂള്‍ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ സ്‌കൂള്‍ ആവുന്നു എന്നായിരുന്നു അവകാശവാദം. അതിനായി 8 കോടിയുടെ പ്രോജക്റ്റും വച്ചു. മാത്രമല്ല തുടര്‍ന്നുള്ള തെരെഞ്ഞെടുപ്പില്‍ എംഎല്‍എ യുടെ ഏറ്റവും വലിയ പ്രചരണോപാധിയും മോയന്‍സിന്റെ ഡിജിറ്റല്‍ പദവിയായിരുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റ് വന്നതിനു ശേഷം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും െൈഹടെക് ആക്കാനുള്ള പദ്ധതി തയ്യാറാക്കിയപ്പോള്‍ എംഎല്‍എയുടെ പദ്ധതി തുടരുന്നതു കൊണ്ട് മോയന്‍സിനെ കൈറ്റ് നടപ്പിലാക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും കെഎസ്ടിഎ പറഞ്ഞു.
നേരത്തെ ഉണ്ടായിരുന്ന 50 ഉം 60 ഉം വര്‍ഷം പഴക്കമുള്ള എല്ലാ തടി ഫര്‍ണീച്ചറുകളും കരാറുകാരന്‍ കൊണ്ടുപോയി. അതിനൊന്നും ഒരു രേഖയുമില്ല. ഇതൊന്നും അധ്യാപക – രക്ഷാകര്‍ത്തൃ സമിതിക്കോ, സ്‌കൂള്‍ അധികൃതര്‍ക്കോ അറിയില്ല. സര്‍ക്കാര്‍ സ്‌കൂള്‍ മാന്വല്‍ പോലും പാലിച്ചല്ല നിര്‍മ്മാണത്തിന്റെ ‘പ്ലാനുകള്‍’. ഇക്കാര്യത്തില്‍ നടന്ന അഴിമതികള്‍ അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിജിറ്റലൈസേഷന്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കെഎസ്ടിഎ പാലക്കാട് ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.