യുവേഫ യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. നിർണ്ണായകമായത് ഇന്റർമിലാൻ താരം റൊമേലു ലുക്കാക്കുവിന്റെ സെൽഫ് ഗോളായിരുന്നു. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടനേട്ടമാണ് ഇത്.