മോസ്കോ: വിചാരണ നടക്കുന്നതിനിടെ സീരിയല്‍ കില്ലര്‍ മുത്തശ്ശി കോവിഡ് ബാധിച്ച് മരിച്ചു. 81 കാരിയായ സോഫിയ സുക്കോവ ആണ് മരണത്തിന് കീഴടങ്ങിയത്. മനുഷ്യ മാംസം ഉപയോഗിച്ച് വിഭവങ്ങള്‍ ഉണ്ടാക്കി അയല്‍പക്കത്തെ കുട്ടികള്‍ക്ക് വിതരണം ചെയ്യലാണ് സോഫിയ മുത്തശ്ശിയുടെ പ്രധാന ഹോബി.
ഖബറോവ്‌സ്‌ക് ടെറിട്ടറിയിലെ ബെറെസോവ്ക ഗ്രാമത്തിലാണ് സോഫിയയുടെ താമസം. 2019 ജനുവരിയില്‍ ഒരു മുറി വാടകയ്ക്ക് താമസിക്കാനെത്തിയ ജാനിറ്റര്‍ വാസിലി ഷ്‌ല്യാക്റ്റിക് (52) അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് മുത്തശ്ശിയെ അറസ്റ്റ് ചെയ്തത്. എട്ട് വയസുകാരി, അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത 52 കാരി, 77 കാരിയായ സ്ത്രീ എന്നിവരെയാണ് സോഫിയ കൊന്നതെന്ന് കണ്ടെത്തി.
2005 ലാണ് എട്ട് വയസുകാരിയായ അനസ്താസിയ അലക്‌സീങ്കോയെ കൊലപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥിനിയുടെ തലയറുത്ത് കൊന്നശേഷം തന്റെ അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ള നായ്ക്കള്‍ക്ക് കുഞ്ഞിന്റെ മാംസം എറിഞ്ഞുകൊടുക്കുകയായിരുന്നു. പെണ്‍കുട്ടി ശല്യക്കാരിയാണെന്നും
ശബ്ദമുണ്ടാക്കിക്കൊണ്ട് ഓടിയെത്തി ഐസ്‌ക്രീം കഷണം ദേഹത്തേക്ക് എറിയുകയും ചെയ്‌തെന്ന് മുത്തശ്ശി മൊഴിനല്‍കി. ഇതോടെയാണ് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ഇവര്‍ സമ്മതിച്ചിരുന്നു.


















