മുംബൈ: നേരിയ നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 15 പോയിന്റും നിഫ്റ്റി 13 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. 38,040 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. 38,109 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്സ് ഉയര്‍ന്നിരുന്നു. 11,214ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 11,231 പോയിന്റ് വരെ വ്യാപാരത്തിനിടെ എത്തിയിരുന്നു.
ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്സ് 4.65 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ബജാജ് ഫിനാന്‍സ് 3.74 ശതമാനവും യുപിഎല്‍ 3.49 ശതമാനവും നേട്ടം രേഖപ്പെടുത്തി.
ടൈറ്റാന്‍ ഇന്റസ്ട്രീസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, മഹീന്ദ്ര & മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട 5 ഓഹരികള്‍. ടൈറ്റാന്‍ ഇന്റസ്ട്രീസ് 2.15 ശതമാനവും എച്ച്സിഎല്‍ ടെക്നോളജീസ് 2.15 ശതമാനവും നഷ്ടം നേരിട്ടു.
സ്വകാര്യ ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആര്‍ബിഎല്‍ ബാങ്ക് 9.27 ശതമാനം ഉയര്‍ന്നു. ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക് 6.49 ശതമാനവും ഫെഡറല്‍ ബാങ്ക് 4.48 ശതമാനവുമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
ചില ഫാര്‍മ ഓഹരികളും നേട്ടമുണ്ടാക്കി. ആല്‍കം ലാബ്സ് 4.44 ശതമാനവും ദിവിസ് ലാബ് 2.46 ശമാനവും ഉയര്‍ന്നു. ആല്‍കം ലാബ്സ്, ദിവിസ് ലാബ്, സിപ്ല, ഡോ.റെഡ്ഢീസ്, അര്‍ബിന്ദോ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.











