മുംബൈ: ഓഹരി വിപണി ഇന്ന് നേരിയ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായി ആറ് ദിവസം മുന്നേറ്റം രേഖപ്പെടുത്തിയതിനു ശേഷമാണ് നിഫ്‌റ്റി ഇന്ന് നേരിയ നഷ്‌ടം നേരിട്ടത്. അതേ സമയം 11,300ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ നിഫ്‌റ്റിക്ക് സാധിച്ചു.
സെന്‍സെക്‌സ് 37 പോയിന്റും നിഫ്‌റ്റി 14 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. 38,369 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്. 38,125 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഇടിഞ്ഞിരുന്നു. 11,308ലാണ് നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്. 11,242 പോയിന്റ് വരെ വ്യാപാരത്തിനിടെ ഇടിഞ്ഞിരുന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 23 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 27 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തി. എച്ച്‌സിഎല്‍ ടെക്, എസ്‌ബിഐ, ടെക് മഹീന്ദ്ര, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എച്ച്‌സിഎല്‍ ടെക് 4.66 ശതമാനം നേട്ടം രേഖപ്പെടുത്തി.
പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക 2.70 ശതമാനം നേട്ടം രേഖപ്പെടുത്തി. എസ്‌ബിഐയുടെ ഓഹരി വില 4.33 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ ഓവര്‍സീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ഓഹരികളും മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
അതേസമയം ഫാര്‍മ ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായി. നിഫ്‌റ്റി ഫാര്‍മ സൂചിക 1.55 ശതമാനം ഇടിഞ്ഞു. ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പാണ് ഫാര്‍മ ഓഹരികളുടെ ഇടിവിന് കാരണമായത്.
കോട്ടക്ക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. കോട്ടക്ക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.












