മുംബൈ: ഓഹരി വിപണി ഇന്ന് ശക്തമാ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ ക്ലോസ് ചെയ്‌തു. തുടര്‍ച്ചയായ പത്ത് ദിവസത്തെ കുതിപ്പിനു ശേഷം ഇന്നലെ ആയിരം പോയിന്റിലേറെ ഇടിവ് നേരിട്ട സെന്‍സെക്‌സ് ഇന്ന് 254 പോയിന്റ് ഉയര്‍ന്നു. നിഫ്‌റ്റി 82 പോയിന്റ് നേട്ടം രേഖപ്പെടുത്തി.
കടുത്ത ചാഞ്ചാട്ടമാണ് ഇന്ന് വിപണിയില്‍ ദൃശ്യമായത്. 39,699.42 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് 36,982 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,125.71 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 11,789 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 11,762 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ 11,667 പോയിന്റിലേക്ക് ഇടിഞ്ഞിരുന്നു.
മെറ്റല്‍, ബാങ്ക്, ഫാര്‍മ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 3.97 ശതമാനവും നിഫ്‌റ്റി ബാങ്ക് സൂചിക 2 ശതമാനവും ഉയര്‍ന്നു. ഐടി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. അതേ സമയം ഫാര്‍മ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 39 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 11 ഓഹരികളാണ് നഷ്‌ടത്തിലായത്. പ്രധാനമായും മെറ്റല്‍ ഓഹരികളാണ് കുതിപ്പ് കാഴ്‌ച വെച്ചത്. ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ദിവിസ് ലാബ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 7.73 ശതമാനം ഇടിഞ്ഞു.