മുംബൈ: ഇന്ന് ഓഹരി വിപണി എക്കാലത്തെയും പുതിയ റെക്കോഡ് നിലവാരത്തിലെത്തി. സെന്‍സെക്‌സ് ആദ്യമായി 49,000ന് മുകളിലേക്ക് ഉയര്‍ന്നു. 486 പോയിന്റിന്റെ മുന്നേറ്റമാണ് സെന്‍സെക്‌സിലുണ്ടായത്. 49,269 പോയിന്റിലാണ് ഇന്ന് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്.
14,498 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി അതിന് തൊട്ടടുത്തായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 126 പോയിന്റ് ആണ് ഉയര്‍ന്നത്.
പ്രധാനമായും ഐടി, ഓട്ടോ, എഫ്‌എംസിജി ഓഹരികളാണ് വിപണിയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. നിഫ്‌റ്റി ഐടി സൂചിക മൂന്ന് ശതമാനത്തിലേറെയും ഓട്ടോ സൂചിക രണ്ട് ശതമാനത്തിലേറെയും ഉയര്‍ന്നു. അതേ സമയം മെറ്റല്‍, പൊതുമേഖലാ ബാങ്ക്, മീഡിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.
ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്ന് 12 ശതമാനം മുന്നേറിയ ഓഹരി വില 225.40 രൂപ രൂപ വരെയാണ് ഉയര്‍ന്നത്. 2020 ജനുവരി 15ന് രേഖപ്പെടുത്തിയ ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയാണ് ഇന്ന് മറികടന്നത്.
വിപണിയിലെ ഓരോ ചെറിയ ഇടിവും വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗിക്കപ്പെടുന്ന അസാധാരണമായ മുന്നേറ്റ പ്രവണതയാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള ധനപ്രവാഹമാണ് വിപണിയുടെ കുതിപ്പിനെ നയിക്കുന്ന ഘടകം.
ഒട്ടേറെ ഓഹരികള്‍ ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി. നിഫ്‌റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 31 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 19 ഓഹരികള്‍ നഷ്‌ടം നേരിട്ടു