മുംബൈ: നിഫ്റ്റി 274 പോയിന്റും സെന്‍സെക്സ് 1030ഉം പോയിന്റും നേട്ടത്തോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 14982ലും സെന്‍സെക്സ് 50781ലുമാണ് ക്ലോസ് ചെയ്തത്.
ഇന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സാങ്കേതിക തകരാറ് മൂലം വ്യാപാരം മുടങ്ങി. മണിക്കൂറുകളോളം നിര്‍ത്തിവെച്ച വ്യാപാരം പുനരാരംഭിച്ചത് വൈകുന്നേരം മൂന്നരക്കാണ്. സാധാരണ നിലയില്‍ വിപണി ക്ലോസ് ചെയ്യുന്ന സമയത്ത് പുനരാരംഭിച്ച വ്യാപാരം അവസാനിച്ചത് അഞ്ച് മണിക്കാണ്.
നേരത്തെ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും കാഷ് വിപണിയിലെ നിരക്കുകള്‍ അപ്ഡേറ്റ് ചെയ്യാതായതോടെയാണ് തകരാറ് തുടങ്ങിയത്. തുടര്‍ന്ന് 11.40 ഓടെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് വിപണിയിലെയും 11.43ഓടെ കാഷ് വിപണിയിലെയും വ്യാപാരം നിര്‍ത്തിവെച്ചു. എന്‍എസ്ഇയുടെ ടെലികോം ബന്ധം തകറാറിലായതാണ് വ്യാപാരം നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലെത്തിച്ചത്.
എന്‍എസ്ഇ വ്യാപാരം നിര്‍ത്തിയപ്പോഴും ബിഎസ്ഇയിലെ വ്യാപാരം തുടര്‍ന്നു. ഇരു എക്സ്ചേഞ്ചുകളും തമ്മിലുള്ള ഏകീകരണം ഇല്ലാത്തത് ട്രേഡര്‍മാരെ ആശയകുഴപ്പത്തിലാക്കി. വൈകുന്നേരം മൂന്നരക്ക് എന്‍എസ്ഇയിലെ വ്യാപാരം വീണ്ടും തുടങ്ങിയപ്പോള്‍ ചില ഓഹരികളില്‍ കാര്യമായ വിലവ്യത്യാസം ഉണ്ടായിരുന്നു. ഐടി എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 3.80 ശതമാനം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി 36,000ന് മുകളിലേക്ക് ഉയര്‍ന്നു



















