ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എമിറേറ്റ്‌സ ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് കിയോസ്‌ക് എന്നീ സംവിധാനങ്ങള്‍ ഒരിക്കി.കിയോസ്‌ക്കുകള്‍ ഉപഭോക്താക്കളെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസ് സ്വീകരിക്കാനും സീറ്റുകള്‍ തിരഞ്ഞെടുക്കാനും ബാഗുകള്‍ ഡ്രോപ്പ് ചെയ്യാനും സഹായിക്കും.
യുഎസ്, കാനഡ, ചൈന, ഇന്ത്യ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കൊഴികെയുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും പോകുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ സേവനം ലഭ്യമാണ്. പുതിയ സ്വയം-സേവന ബാഗ് ഡ്രോപ്പ് മെഷീനുകളും 8 സ്വയം-സേവന കിയോസ്‌കുകളും ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ദുബായിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ആവശ്യമായ ഏത് സഹായത്തിനും എമിറേറ്റ്‌സ് സ്റ്റാഫ് ഉണ്ടായിരിക്കുമെങ്കിലും, സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സ്വയം സേവനമാണ്, ഇത് ഉപഭോക്താക്കളെ വിമാനത്താവളത്തിലൂടെ നേരിട്ട് ഇമിഗ്രേഷനിലേക്ക് പോകാനും അനുവദിക്കുന്നു. ഈ സൗകര്യങ്ങള്‍ പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു, കൂടാതെ ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാണ അധികൃതര്‍ വ്യക്തമാക്കി.


















