തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തീപിടിത്തം ഉണ്ടായത് ഫാനില്‍ നിന്നാണെന്നും അടച്ചിട്ട ഓഫീസ് മുറിയില്‍ തീപിടിത്തത്തിന് മുമ്പ് ആരും പ്രവേശിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ നിഗമനങ്ങള്‍ ആധികാരികമെന്നും അന്വേഷണ സംഘം പറഞ്ഞു.
പ്രോട്ടോക്കോള്‍ ഓഫീസിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഓഫീസനകത്ത് ക്യാമറയില്ല, പുറത്തെ ക്യാമറയിലെ ദൃശ്യങ്ങളാണ് പോലീസ് തേടിയത്.
അതേസമയം, സെക്രട്ടറിയേറ്റിലെ തീപിടിത്തം അട്ടിമറി എന്നതില്‍ സംശയമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇല്ലാതാക്കാന്‍ തന്നെയാണ് ശ്രമിച്ചത്. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കണം. ജനപ്രതിനിധികളെ തടഞ്ഞത് കൊണ്ടാണ് അവിടെ സംഘര്‍ഷമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് ആണ് കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. യുഡിഎഫിന്റെ സമരം പ്രോട്ടോക്കോള്‍ മാനിച്ച് കൊണ്ടായിരുന്നു. ചീഫ് സെക്രട്ടറി ചീഫ് സെക്യുരിറ്റി ഓഫീസര്‍ ആണോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












