കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. എബിവിപി നേതാവ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.
കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിപ്പിക്കുകയും കാര്‍ നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോള്‍ വെട്ടുകയുമായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു.
2018 ജനുവരിയിലായിരുന്നു എബിവിപി നേതാവ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സലാഹുദ്ദീനു നേരെ ആക്രമണമുണ്ടായത്.