പത്രപ്രവര്‍ത്തകന്‍ വ്യാജ വിവരങ്ങളുടെ ദല്ലാള്‍ ആവുമ്പോള്‍

science

കെ.പി സേതുനാഥ്

സയന്റിഫിക് അമേരിക്കന്‍ എന്ന വിഖ്യാത പ്രസിദ്ധീകരണത്തിന്റെ സീനിയര്‍ ഫീച്ചര്‍ എഡിറ്റര്‍ ജെന്‍ ഷുവാര്‍ട്‌സ്  (ഒക്ടോബര്‍ 12, 2020) എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് അടിച്ചുമാറ്റുന്നതിനുള്ള അടിയന്തര പ്രേരണ ഇന്നു പുറത്തുവന്ന രണ്ടു കോടതിവിധികളാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ കെട്ടിടനിര്‍മാണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തല്‍ക്കാലം മരവിപ്പിച്ചതും, എന്‍ഫോഷ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിന് മറ്റൊരു കോടതി ജാമ്യം അനുവദിച്ചതുമാണ് സയന്റിഫിക് അമേരിക്കനിലെ ലേഖനത്തിന്റെ തലക്കെട്ടിനെ പ്രസക്തമാക്കുന്ന സന്ദര്‍ഭം. സ്വര്‍ണ്ണക്കടത്തു കേസ്സ് പുറത്തുവന്നതു മുതല്‍ മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യ മാദ്ധ്യമങ്ങള്‍ നടത്തിയ, നടത്തുന്ന മാധ്യമ പ്രവര്‍ത്തനം ഈ തലക്കെട്ടിനെ ഓര്‍മപ്പെടുത്തുന്നു. സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല മാധ്യമങ്ങളുടെ ഈ അപചയം കാണാനാവുന്നത്. അതിനു മുമ്പുള്ള സോളാറിലും മറ്റു പല വിഷയങ്ങളിലും ഗൗരവമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക മാനദണ്ഠങ്ങള്‍ക്ക് നിരക്കാത്ത വിവരങ്ങള്‍ വാര്‍ത്തകളുടെ രൂപത്തില്‍ നിരന്തരം ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നു. വ്യാജവിവരങ്ങള്‍ ചിരന്തന സത്യങ്ങള്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന്റെ വ്യാകരണമാണ് ഷുവാര്‍ട്‌സിന്റെ ലേഖനത്തിന്റെ വിഷയം. മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വിവരനിര്‍മിതകളെ പറ്റിയുള്ള ഷുവാര്‍ട്‌സിന്റെ വിലയിരുത്തല്‍ മാധ്യമ പ്രവര്‍ത്തകരുടെ മാത്രമല്ല മാധ്യമ ഉപഭോക്താക്കളുടെയും, അതായത് വായനക്കാരുടെയും, കാണികളുടെയും സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമികളുടെ തള്ളിക്കയറ്റത്തിന്റെ കാലഘട്ടത്തില്‍ അത്തരമൊരു പരിശോധന അതിജീവനത്തിന്റെ ആവശ്യകതയായി മാറുന്നു.

Also read:  തീവ്രവാദത്തിനെതിരെ ഒരുമിച്ച്‌​ പോരാടാന്‍ തയ്യാറായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍

ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രതീകാത്മക ഗെയിം പരിപാടിയുടെ വിവരണത്തിലൂടെയാണ് ഷുവാര്‍ട്‌സ് തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്നത്. 70 മാധ്യമ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും, ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉത്സാഹ കമ്മിറ്റിക്കാരുമാണ് ഗെയിമില്‍ പങ്കെടുത്തവര്‍. വ്യാജവിവരങ്ങള്‍ മനസ്സിലാക്കുവാനും, അവയെ അതിജീവിക്കുവാനും പരിശീലനം നല്‍കുന്ന ഫസ്റ്റ് ഡ്രാഫ്റ്റ് എന്ന കൂട്ടരാണ് ഗെയിം സംഘടിപ്പിച്ചത്. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പായിരുന്നു വിഷയം. വോട്ടിംഗ് ദിവസം പുറത്തുവരുന്ന ഒരു പറ്റം തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ തെറ്റിദ്ധാരണജനകമായ വിവരങ്ങളെ റിപോര്‍ടര്‍മാരും, പത്രാധിപന്മാരുമെന്ന നിലയില്‍ ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ഏതു നിലയില്‍ സമീപിക്കും, അവരുടെ  പ്രതികരണം എന്തായിരിക്കും എന്നായിരുന്നു ഗെയിമിന്റെ ഘടന. വായനക്കാരുടെയും, കാണികളുടെയും പ്രതികരണങ്ങളും അതിന്റെ ഭാഗമായിരുന്നു. 10-പേര്‍ വീതമുള്ള ഗ്രൂപ്പുകള്‍ ഒരോ പ്രമുഖ മാധ്യമങ്ങളുടെ ന്യൂസ് റൂം എന്ന സങ്കല്‍പ്പത്തിലാണ് കളിയുടെ സംഘാടനം. ഗ്രൂപ്പിലെ ഒരോ വ്യക്തികളും അവരവരുടെ ലാപ്‌ടോപിലൂടെ ഗെയിമുമായി ഇന്റര്‍ഫേസ് സ്ഥാപിക്കുന്നതിലൂടെ കളി തുടങ്ങും. അതിന് മുമ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ റിപോര്‍ടര്‍മാരും, പത്രാധിപന്മാരും ആയി ചുമതലകള്‍ ഏറ്റിരുന്നു.

ഷുവാര്‍ട്‌സിന്റെ ഗൂപ്പിലെ അംഗങ്ങള്‍ മിക്കവരും സിറ്റി യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഗ്രൂപ്പിന്റെ മേധാവി ഷുവാര്‍ട്‌സ് ആയിരുന്നു. തെറ്റായ വിവരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കണമെന്ന ആശയക്കാരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങള്‍ എങ്കിലും ഷുവാര്‍ട്‌സ് മുന്നോട്ടു വച്ചത് നേര്‍വിപരീതമായിരുന്നു. ഒരോ ഗ്രൂപ്പിലും വാര്‍ത്തകള്‍ ആവാന്‍ സാധ്യതയുള്ള വിവരം എത്തിക്കുന്ന സംവിധാനം ഗെയിമില്‍ അന്തര്‍ലീനമായിരുന്നു. ടെക്‌സറ്റ് മെസേജ് വഴി വോട്ട് ചെയ്യാം എന്ന വിവരം അങ്ങനെയാണ് ഈമെയില്‍ വഴി ലഭിക്കുന്നത്. ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും പ്രസ്തുത വിവരം അസംബന്ധമാണെന്നു സ്ഥാപിക്കുന്നതില്‍ മുഴുകിയപ്പോള്‍ ഷുവാര്‍ട്‌സ് തന്റെ ഒരു റിപോര്‍ടറോടു ഇതു സംബന്ധിച്ച ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്ന ഒരു ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘ടെക്‌സറ്റ് സന്ദേശം വഴി വോട്ട് ചെയ്യാന്‍ പറ്റുമെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. എസ്സ്.എം.എസ്സ് വഴി വോട്ട് ചെയ്യാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ’ ഇതായിരുന്ന ട്വീറ്റ് സന്ദേശം. വോട്ടര്‍മാര്‍ സ്വന്തം അനുഭവം വെളിപ്പെടുത്താനായിരുന്നു അടുത്ത സന്ദേശം. സംഗതി ഹിറ്റായി.

ഇതിനിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നു എന്നതിന്റെ പേരില്‍ ചിലര്‍ വിളിച്ചു പരാതി പറഞ്ഞു. അതോടെ വിഷയം ഒന്നുകൂടി ഉഷാറായി. ‘ഭാവി, ടെക്‌സറ്റ് വഴിയുള്ള വോട്ടിംഗിന്. എന്നാല്‍ ഡെമോക്രാറ്റ്‌സ് അതിനെ ഇല്ലാതാക്കുന്നു. എന്തുകൊണ്ടാണ് വരേണ്യര്‍ നിങ്ങളുടെ വോട്ടിനെ അടിച്ചമര്‍ത്തുന്നത്. ഉടന്‍ വരുന്നു വാര്‍ത്ത’. ഇതായിരുന്നു അടുത്ത സന്ദേശം. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ഒരു വിഷയം യാഥാര്‍ത്ഥ്യമെന്ന നിലയില്‍ മാത്രമല്ല ഏറ്റവും അടിയന്തര പ്രാധാന്യമുള്ളതാണെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഷുവാര്‍ട്‌സ് വിവരിക്കുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കളി അവസാനിക്കുമ്പോള്‍ ഒരു പോളിംഗ് ബുത്തില്‍ വെടിവെപ്പ് ഉണ്ടായെന്നും ഇല്ലെന്നുമുള്ള രൂക്ഷമായ തര്‍ക്കങ്ങളുടെ വേദിയായി മാധ്യമങ്ങള്‍. ഗെയിം അവസാനിച്ചതിന് ശേഷമുള്ള വിലയിരുത്തല്‍ പ്രകാരം ഷുവാര്‍ട്‌സിന്റെ ഗ്രൂപ്പ് മറ്റു ഗ്രൂപ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കി എന്നായിരുന്നു കണ്ടെത്തല്‍. സത്യവും, അസത്യവും തമ്മിലുള്ള വ്യത്യാസം അല്ലെങ്കില്‍ വസ്തുതയും, കല്‍പിതകഥയും തമ്മിലുള്ള ഭിന്നത എന്നതിനപ്പുറം നമുക്കേവര്‍ക്കും ബാധകമായ പൊതുയാഥാര്‍ത്ഥ്യത്തിനു പകരം മനപ്പൂര്‍വ്വം വിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വിവരനിര്‍മിതിയുടെ നടത്തിപ്പുകാരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതിന്റെ പ്രക്രിയ ഉരുത്തിരിയുന്നതിന്റെ വ്യാകുലതയാണ് ഷുവാര്‍ട്‌സ് തന്റെ ലേഖനത്തില്‍ വിവരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ട ഭൂരിപക്ഷം മാധ്യമ വാര്‍ത്തകളും ഇത്തരത്തിലുള്ള വ്യാജ വിവരനിര്‍മിതിയുടെ മാതൃകയായി പരിഗണിക്കേണ്ടി വന്നാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് ഇന്നത്തെ കോടതി വിധികള്‍ നല്‍കുന്ന സൂചന.

Also read:  പഠനം ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ല: അമേരിക്ക

Related ARTICLES

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »