ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 27ന് തുറക്കും. അധ്യേന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്വകാര്യ സ്‌കൂളുകാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. സ്‌കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന നിബന്ധനയുണ്ട്.ലോക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുന്‍പാണ് സ്‌കൂളുകള്‍ അടച്ചത്.
ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിന് മുന്നോടിയായി അധികൃതര്‍ സ്വകാര്യ സ്‌കൂളുകളടക്കം സന്ദര്‍ശിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കി. അധ്യാപകരും ജീവനക്കാരും കോവിഡ് പരിശോധനകള്‍ നടത്തുകയും ചെയ്തു. കൂടാതെ, സ്‌കൂള്‍ ബസുകള്‍, ക്യാംപസിലേയ്ക്കുള്ള പ്രവേശനം, ക്ലാസ് റൂം എന്നിവിടങ്ങളിലെ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കാര്യങ്ങളിലും സ്‌കൂള്‍ അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.