പാനൂര്‍ മൂത്താറിപ്പീടികയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ചെയര്‍മാന്‍ കെ.വി മനോജിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.
സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തത്. കമീഷന്‍ പാനൂര്‍ പോലീസിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച. പാനൂര്‍ നഗരമധ്യത്തില്‍ വെച്ചാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. മുത്താറിപീടികയിലെ ഓട്ടോ െ്രെഡവര്‍ ജിനീഷാണ് മര്‍ദിച്ചത്. അടിയേറ്റ് വിദ്യാര്‍ഥിയുടെ മുന്‍വരിയിലെ പല്ലിന് പരിക്കുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.