ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നവംബര്‍ 22 ഞായറാഴ്ച തടസം നേരിടുമെന്ന് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ അറിയിയിച്ചു.
ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.
We request our esteemed customers to bear with us as we upgrade our internet banking platform to provide for a better online banking experience.#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI pic.twitter.com/EA0ggVsO9D
— State Bank of India (@TheOfficialSBI) November 21, 2020
മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റില്‍ പറയുന്നു.
ഇതില്‍ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസത്തില്‍ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.

















