വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പി ലാക്കുമെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലു ല ക്ഷം സ്വദേശി യുവാക്കള്‍ക്ക് പുതിയതായി ജോലി ലഭിച്ചുവെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
റിയാദ് : കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലു ലക്ഷം സ്വദേശി യുവാക്കള്‍ക്ക് പുതിയതായി ജോലി ലഭിച്ചു വെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ ത്തു ലക്ഷം തൊഴില്‍ അവസരങ്ങള്‍ കൂടി സ്വദേശികള്‍ക്കായി സൃഷ്ടിക്കാനും മന്ത്രാലയം പദ്ധതിയിടു ന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍ രാജ്ഹി പറഞ്ഞു
ഫിനാന്‍സ്, സെയില്‍സ്, പ്രൊജക്ട് മാനേജര്‍മാര്‍ എന്നീ തസ്തികകളില്‍ നൂറു ശതമാനം സൗദിവല്‍ ക്കര ണം നടപ്പിലാകും. മുപ്പതോളം പുതിയ മേഖലകളാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. മെഡിക്കല്‍, ലീഗ ല്‍, ഫിനാന്‍സ് മേഖലകളിലെ സുപ്രധാന തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഡോക്ട ര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തസ്തികകളാകും വരും വര്‍ഷങ്ങളില്‍ സ്വദേശിവല്‍ക്കരണം നട പ്പിലാക്കുക.
നിലവില്‍ പ്രവാസികളാണ് ഈ മേഖലകളില്‍ കൂടുതലുമുള്ളത്. സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖല കളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ അവസരവും നിലവിലെ ജോലിയും നഷ്ടപ്പെടാന്‍ സാ ധ്യതയുണ്ട്.
വനിതകളുള്‍പ്പടെ 19 ലക്ഷം സൗദി പൗരന്‍മാര്‍ സ്വദേശിവല്‍ക്കരണത്തി ന്റെ ഗുണഫലമായി തൊഴില്‍ നേടി. രാജ്യത്തെ തൊഴില്‍ മേഖലയില്‍ സ്വ ദേശികളുടെ പങ്കാളിത്തം അമ്പതുശതമാനമാക്കുകയാണ് നിലവിലെ ല ക്ഷ്യം.
വിഷന്‍ 2030 അനുസരിച്ച് 60 ശതമാനമാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ പങ്കാളിത്തം 20 ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടു മുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൊഴില്‍ മേഖലയില്‍ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്ന ത് നിരീക്ഷിക്കുന്ന സമിതി വന്നതോടെ എണ്‍പത് ശതമാനത്തോളം കമ്പനി കളും ഇക്കാര്യത്തില്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് മന്ത്രി അഹ്‌മദ് അല്‍ രാജ്ഹി പറഞ്ഞു.