ദുബായ്: സൗദി അറേബ്യന്‍ സ്ത്രീകളെ സൈനികര്‍, ലാന്‍സ് കോര്‍പ്പറലുകള്‍, കോര്‍പ്പറലുകള്‍, സര്‍ജന്റുകള്‍, സ്റ്റാഫ് സര്‍ജന്റുകള്‍ എന്നിങ്ങനെയുള്ള സൈനീക ജോലികള്‍ക്കായി നിയമിക്കാനൊരുങ്ങി സൗദി. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്താനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതികളുടെ കീഴില്‍, തൊഴില്‍ മേഖലയില്‍ വര്‍ദ്ധിച്ച പങ്കാളിത്തം സൗദി വനിതകള്‍ക്കായി നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.
സാധാരണ ഭാരം, ഉയരം എന്നീ മാനദണ്ഡങ്ങള്‍ക്കുപുറമെ, മിലിട്ടറിയിലേക്കുള്ള സ്ത്രീ അപേക്ഷകര്‍ക്ക് കുറഞ്ഞത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. വിദേശികളെ വിവാഹം കഴിച്ച അപേക്ഷകരെ സ്വീകരിക്കില്ലെന്ന് മാധ്യമങ്ങള്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം നീതിന്യായ മന്ത്രി 100 സ്ത്രീകളെ പബ്ലിക് നോട്ടറിമാരായി നിയമിച്ചിരുന്നു. അടുത്തിടെ വരെ ജോലി തേടുമ്പോള്‍ സ്ത്രീകള്‍ക്ക് പരിമിതമായ ഓപ്ഷനുകളെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഭൂരിഭാഗവും അധ്യാപകരായോ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനായോ പ്രവര്‍ത്തിച്ചുവന്നിരുന്നു.
സ്ത്രീകളെ സൈന്യത്തില്‍ പ്രവേശിപ്പിക്കാനുള്ള പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത് 2019 ലാണ്. അതേ വര്‍ഷം തന്നെ ഒരു പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സ്ത്രീകളെ രാജ്യം വിടാന്‍ അനുവദിക്കുമെന്ന് രാജ്യം അറിയിച്ചു. ഇത് കര്‍ശനമായ രക്ഷാകര്‍തൃ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന പടിയായി കരുതപ്പെടുന്നു.
ഷോപ്പിംഗ് മാളുകളില്‍ സൗദി സ്ത്രീകള്‍ കാഷ്യര്‍മാരായി ജോലി ചെയ്യുന്നത് കൂടാതെ മുമ്പ് പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന റെസ്റ്റോറന്റ് ജോലികളായ വെയിറ്റിംഗ് ടേബിളുകള്‍, കോഫി ഷോപ്പുകള്‍ ഇവയിലൊക്കെ ഇപ്പോള്‍ സ്ത്രീകള്‍ സാധാരമാണ്. 2018 ല്‍ സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതുി നല്‍കി. എല്ലാ അടിവസ്ത്ര, സൗന്ദര്യവര്‍ദ്ധക ബിസിനസുകള്‍ക്കും വനിതാ ജോലിക്കാര്‍ മാത്രമേ ഉണ്ടാകാവൂ എന്ന് 2011 ല്‍ ഒരു നിയമം പാസാക്കി.