ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി
റിയാദ് : ടാക്‌സി സര്‍വ്വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് സൗദി ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. മിനിമം നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്തു റിയാലായാണ് വര്‍ദ്ധിപ്പിച്ചത്.
നാലു പേര്‍ സഞ്ചരിക്കുന്ന കാറില്‍ ഒരു കിലോമീറ്ററിന് 1.8 റിയാലിന് പകരം 2.1 റിയാലായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
വെയിറ്റിംഗ് ചാര്‍ജ് 0.8 റിയാലില്‍ നിന്ന് 0.9 റിയാലായി വര്‍ദ്ധിക്കും. അഞ്ചില്‍ കൂടുതല്‍ പേര്‍ കയറുന്ന വാഹനങ്ങള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മീറ്റര്‍ ഓപണിംഗ് നിരക്ക് 16.36 ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 5.5 റിയാല്‍ എന്നത് 6.4 ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
അഞ്ചു പേരില്‍ കൂടുതല്‍ കയറുന്ന വാഹനങ്ങളുടെ മീറ്റര്‍ ഓപണിംഗ് നിരക്ക് 21.67 ശതമാനം വര്‍ദ്ധിച്ച് ആറു റിയാലില്‍ നിന്ന് 7.3 റിയാലായി വര്‍ദ്ധിച്ചു.
വെയിറ്റിംഗ് ചാര്‍ജ് ഒരോ മിനിറ്റിനും 22.22 ശതമാനം ഉയര്‍ന്ന് 0.9 റിയാലില്‍ നിന്ന് 1.1 റിയാലായി വര്‍ദ്ധിച്ചിട്ടുണ്ട്.











