കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ ശുചിത്വ പൂര്‍ണമായി നിലനിര്‍ത്തുന്നതിന് ബാര്‍ബര്‍ ഷോപ്പുകളിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ
റിയാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ പൊതു ഇടങ്ങള്‍ ശുചിത്വപൂര്‍ണമാക്കുന്നതിന് കര്‍ശനമായ നടപടികള്‍.
ബാര്‍ബര്‍ ഷോപ്പുകള്‍ പോലുള്ള ഇടങ്ങളില്‍ ആരോഗ്യ -മുനിസിപ്പല്‍ അധികൃതര്‍ പരിശോധനകള്‍ നടത്തും. സലൂണുകളില്‍ സിംഗിള്‍ യൂസിനുള്ള ഷേവിംഗ് ഉപകരണങ്ങള്‍ കൃത്യമായി നശിപ്പിക്കുന്നുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.
സിംഗിള്‍ യൂസ് ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 2000 റിയാല്‍ പിഴ ശിക്ഷ ലഭിക്കും.
നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പിഴശിക്ഷ ഇരട്ടിയാകുകയും കട ഒരാഴ്ച അടച്ചിടാനും ഇടയാക്കും.
വീടുകളില്‍ ചെന്ന് മുടിവെട്ടുന്നതും സൗദിയില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വന്‍തുകയാണ് ഇരു കക്ഷികളും പിഴയൊടുക്കേണ്ടത്.
കോവിഡ് കാലത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ പോലുള്ള ഇടങ്ങളില്‍ കര്‍ശനമായ ശുചിത്വം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. തുടര്‍ന്ന് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നറിയാനും നിയമ ലംഘകരെ കണ്ടാല്‍ കനത്ത ശിക്ഷ നല്‍കാനുമാണ് മുനിസിപ്പല്‍ അധികൃതരുടെ തീരുമാനം.
തുണികള്‍ക്ക് പകരം ടിഷ്യൂ പേപ്പര്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപകരണങ്ങള്‍, ഡിസ്‌പോസിബിള്‍ ഷേവിംഗ് സെറ്റുകള്‍ എന്നിവ മാത്രമേ സലൂണുകളില്‍ ഉപയോഗിക്കാനാകു.













