എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്. ആഗോള സംഘടനകളുടേതുള്‍പ്പടെ ആകെ 200 പവലിയനുകള്‍ ഉണ്ട്. ഇന്ത്യയുടെ പവലിയന്‍
ഇതുവരെ ആറു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഈജിപ്ത്, പാക്കിസ്ഥാന്‍ പവലിയനുകള്‍ അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ചു,
ദുബായ് എക്‌സ്‌പോയിലെ സൗദി അറേബ്യന്‍ പവലിയനില്‍ ഇരുപത് ലക്ഷം സന്ദര്‍ശകര്‍ എത്തിയത് സംഘാടകരുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. വിദേശികളും സ്വദേശികളുമായി 20 ലക്ഷത്തിലധികം സന്ദര്‍ശകര്‍ പവലിയന്‍ സന്ദര്‍ശിച്ചതായി സംഘാടക സമിതി അറിയിച്ചു,
എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ മുപ്പതു ശതമാനം പേര്‍ സൗദി പവലിയനില്‍ എത്തിയതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് എക്‌സിബിഷന്‍ സംഘാടകര്‍ പറഞ്ഞു. ഇനിയും ഈ സംഖ്യ ഉയരുമെന്നുതന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും 20 ലക്ഷം എന്നത് പുതിയ റെക്കോര്‍ഡാണെന്നും സംഘാടക സമിതി പറഞ്ഞു.
ഒക്ടോബറിലാണ് എക്‌സ്‌പോയില്‍ സൗദി പവലിയന്‍ തുറന്നു കൊടുത്തത്. സൗദിയുടെ പരമ്പരാഗത കരകൗശലം, ഫോക് ലോര്‍, സംസ്‌കാരം, സാഹിത്യം എന്നവയ്‌ക്കൊപ്പം സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍, സാമ്പത്തിക അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.
ജനത, പാരമ്പര്യം, പ്രകൃതി, അവസരങ്ങള്‍ എന്നീ നാല് അടിസ്ഥാന സ്തംഭങ്ങളിലൂന്നിയാണ് സൗദി പവലിയന്‍ ഒരുക്കിയിട്ടുള്ളത്. ഭൂതകാലം, വര്‍ത്തമാന കാലം ഭാവി എന്നിവ വിശദമാക്കുന്ന തീമാണ് പവലിയനെ ആകര്‍ഷകമാക്കുന്നത്.