അബൂദാബിയിലെ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി നേതത്വത്തിലുള്ള സഖ്യസേന, യെമനിലെ രഹസ്യ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടം.
അബുദാബി : ഹൂതി വിമതരുടെ ആക്രമണത്തിന് സൗദി അറേബ്യയുടെ നേതൃത്തിലുള്ള സഖ്യ സേനയുടെ പ്രത്യാക്രമണം. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങള്‍ക്കു നേരെയാണ് സഖ്യ സേന പ്രത്യാക്രമണം നടത്തിയത്.
അബുദാബിയിലെ മുസഫയിലെ അഡ്‌നോക് ഓയില്‍ സംഭരണ കേന്ദ്രത്തിലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ഡ്രോണ്‍ആക്രമണം ഉണ്ടായത്.
ഇതിനുള്ള തിരിച്ചടിയാണ് സനയിലെ ഹൂതി വിമതരുടെ ശ്ക്തി കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം ഉണ്ടായത്. പതിനാലു പേരോളം പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയുടെ വ്യോമമേഖലയില്‍ യുദ്ധവിമാനങ്ങളുടെ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. സനയിലെ മിസൈല്‍ ലോഞ്ചറുകള്‍ എഫ് 15 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തവെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.












