ജിദ്ദ: ഇന്ത്യയിലേക്ക് സൗദിയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ). ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഇതേവരെ ഒരു തരത്തിലുള്ള നിര്‍ദേശവും പുറത്തിറക്കിയിട്ടില്ലെന്ന് സൗദി ജി.എ.സി.എ വ്യക്തമാക്കി.ഇന്ത്യയിലേക്ക് സര്‍വീസ് നിര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച കൃത്യതക്ക് വേണ്ടി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു.വിവിധ എയര്‍ലൈനുകളും ജിഎസിഎയുമായി വിശദീകരണം തേടിയിട്ടുണ്ട്.
സൗദിയില്‍നിന്ന് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. ഇവക്കുള്ള ടിക്കറ്റുകളും വിതരണം പൂര്‍ത്തിയായി. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേക്കുള്ള സര്‍വീസ് മാന്വലില്‍ ഇത് വരെ ഒരു മാറ്റവും വരുത്തിയിട്ടില്ല.
ഇന്ത്യയിലേക്ക് സൗദിയില്‍നിന്ന് വന്ദേഭാരത് സര്‍വീസുകളുമാണ് നിലവിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണിത്. ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്താന്‍ ചില വിമാനകമ്പനികള്‍ സൗദി ജിഎസിഎയുമായി അനുമതി തേടിയിരുന്നു. ഇത് സംബന്ധിച്ച് ജിഎസിഎ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോവിഡ് കാല യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജിഎസിഎ നേരത്തെ ഇറക്കിയ 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നി്ല്ല. ആ പട്ടിക വിപുലീകരിക്കുക മാത്രമാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയ്തിരിക്കുന്നത്.



















