കോവിഡ് പ്രതിരോധം മൂലം നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ ഇന്ത്യയും സൗദിയും പ്രത്യേക എയര്‍ ബബ്ള്‍ സംവിധാന പ്രകാരം പുനരാരംഭിച്ചു. ജിസിസിയിലെ ആറ് അംഗരാജ്യങ്ങളുമായി ഇതോടെ ഇന്ത്യക്ക് എയര്‍ ബബ്ള്‍ കരാറായി.
റിയാദ്: ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരു രാജ്യങ്ങളില്‍ നിന്നും നിര്‍ത്തിവെച്ച വ്യോമഗതാഗതം പുനരാരംഭിച്ചു. യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നിവടങ്ങളിലൂടെ സൗദിയിലേക്ക് യാത്ര ചെയ്തിരുന്ന പ്രവാസികള്‍ക്ക് പുതിയ സംവിധാനം ആശ്വാസമേകുന്നതാണ്.
ഇതനുസരിച്ച് ആദ്യ വിമാന സര്‍വ്വീസ് ജനുവരി ഒന്നിന് ആരംഭിച്ചു. ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവരുടെ യാത്ര ഇരു രാജ്യങ്ങളിലും അവസാനിക്കുന്ന തരത്തിലാണ് ടിക്കറ്റ് അനുവദിക്കുക. ഇതര രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ എയര്‍ ബബിള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുും. ഇവര്‍ക്ക് സൗദി താമസ വീസ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.
സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് ഇന്ത്യ-സൗദി വ്യോമ ഇടനാഴിയില്‍ സര്‍വ്വീസ് നടത്തുക സൗദിയില്‍ നിന്ന് കൊച്ചിയിലേക്കാണ് സര്‍വ്വീസുകള്‍ ഉണ്ടാകുക എന്നാണ് പ്രാഥമിക വിവരം കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കും സൗദിയില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം ശക്തമാണ്.
എയര്‍ ബബ്ള്‍ സംവിധാനം ഉപയോഗിക്കുന്നവര്‍ എയര്‍ സുവിധ വെബ്‌സൈറ്റില്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിസള്‍ട് ഫലം അപ് ലോഡ് ചെയ്യണം.











