സൗദിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന കോതമംഗലം സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പില്‍ സമ്മാനം
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും സമ്മാനം. സൗദി അറേബ്യയിലെ അല്‍ മറായ് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന കോതമംഗലം സ്വദേശി അബ്ദുല്‍ അസീസിന് മൂന്നു ലക്ഷ ദിര്‍ഹമാണ് (62 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റിന് 500 ദിര്‍ഹം മുടക്കേണ്ടതിനാല്‍ പലരും കൂട്ടുകാര്‍ക്കൊപ്പം പങ്കു ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. എന്നാല്‍, അബ്ദുല്‍ അസീസ് ഒറ്റയ്ക്കാണ് ടിക്കറ്റ് എടുക്കുന്നത്. എല്ലാ മാസവും നറുക്കെടുപ്പ് ഉണ്ടെങ്കിലും എല്ലായ്‌പ്പോഴും ഇതിന് സാധിക്കാറുമില്ല.
ജനുവരിയിലാണ് അവസാനമായി ടിക്കറ്റ് എടുത്തതെന്ന് അസീസ് പറയുന്നു. എന്നാല്‍, മാര്‍ച്ചിലെ ഇല്‌ക്രോണിക് ഡ്രോയിലെ ആദ്യ ആഴ്ചയിലെ നറുക്കെടിപ്പിലാണ് അബ്ദുല്‍ അസീസിന് മൂന്നു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്ന ഉടനെ വിജയിയെ ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അസീസ് ഫോണ്‍ എടുത്തു. സമ്മാനമായി മൂന്നു ലക്ഷം ദിര്‍ഹം ലഭിച്ചെന്ന് നറുക്കെടുപ്പ് അവതാരക വിളിച്ചറിച്ചപ്പോള്‍ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ച പോലെയായിരുന്നു അസീസ് മറുപടി പറഞ്ഞത്.
സമ്മാനം ലഭിച്ചപ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് വലിയ സന്തോഷം എന്നായിരുന്നു അസീസിന്റെ മറുപടി. കൂടുതല്‍ എന്തു പറയണമെന്ന് അറിയില്ലെന്നും അസീസ് പറഞ്ഞു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നിരവധി മലയാളികള്‍ക്ക് സമ്മാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമ്മാനം ലഭിച്ച രണ്ട് മലയാളികളെ വിവരം വിളിച്ച് അറിയിക്കാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.