റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആണ് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രിക്ക് ശേഷം ഒരു സ്വദേശി പുരുഷനും, സ്വദേശി സ്ത്രീയും ഫലസ്തീനി പൗരനുമാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു.
ബുധനാഴ്ച രാവിലെയും വൈകുന്നേരവും ഓരോ ലോഡ് വാക്‌സിന്‍ റിയാദ് വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് എത്തിച്ചിരുന്നു. ഗോഡൗണില്‍ നിന്ന് അവ വിവിധ പ്രവിശ്യകളിലേക്ക് അയക്കുന്ന നടപടികള്‍ തുടരുകയാണ്. സ്വദേശികളും വിദേശികളും ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്നും മുന്‍ഗണനാക്രമമനുസരിച്ച് കുത്തിവയ്പ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.