ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അരാംകോ രേഖപ്പെടുത്തിയത്
റിയാദ് : സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.
ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ദ്ധനവാണ് ഈ നേട്ടത്തിന് കാരണം. ആഗോള തലത്തില്‍ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ അരാംകോയ്ക്ക് ആദ്യ പാദത്തില്‍ 39.5 ബില്യണ്‍ വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21.7 ബില്യണായിരുന്നു വരുമാനം.
രണ്ടാം പാദത്തില്‍ 18.8 ബില്യണ്‍ ഡോളര്‍ ഡിവിഡന്റും അരാംകോ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൂഡോയില്‍ വില ഉയര്‍ന്നതിനൊപ്പം കുടുതല്‍ എണ്ണ വില്‍പനയും ലാഭം വര്‍ദ്ധിപ്പിച്ചു.
2019 നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായമാണ് സൗദി അരാംകോയുടേത്.
യുക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശാക്രമണത്തെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിച്ചത്.
കോവിഡ് മഹാമാരിയില്‍ നിന്നും ലോകം ഭാഗികമായി മുക്തമായതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില്‍പന വര്‍ദ്ധിച്ചു വരികയായിരുന്നു. ക്രൂഡോയില്‍ ഉത്പാദനം ഒപെക് രാജ്യങ്ങള്‍ കുറച്ചതും വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.