കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിക ളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്ന ത്
റിയാദ് : സൗദി അറേബ്യയില്‍ പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇടവേളക്ക് ശേ ഷം വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,585 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാ വസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ കൂടി മരിച്ചു
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്ര ണങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദെല്‍ അ ലി പറഞ്ഞു.
2020ല്‍ കോവിഡ് വന്നപ്പോഴുണ്ടായതിനു സമാനമായ സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ടു വര്‍ഷമാ യി കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമായ നടപടികള്‍ സൗദി ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
കോവിഡിന് പല വകഭേദങ്ങളും ആഗോളതലത്തില്‍ സംഭവിച്ചിട്ടുണ്ട്. ലോകത്തിന്റെ ഭാഗമായ സൗദി യി ലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാണ്.
ഒമിക്രോണ്‍ വ്യാപനവും താമസിയാതെ കുറയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീ കരിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണവും എടുത്തുകഴിഞ്ഞാല്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വിരളമാണെന്നും സാമുഹിക അകലവും മുഖാവരണം ധരിക്കലും തുടരുകയുമാണ് ഏവരും ചെ യ്യേണ്ടതെന്നും ഡോ അബ്ദെല്‍ അലി പറഞ്ഞു.
സൗദി അറേബ്യയില്‍ 70-75 ശതമാനം പേര്‍ക്കും പൂര്‍ണ തോതില്‍ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി മൂന്നാം ഡോസ് എടുക്കുന്നതോടെ കോവിഡ് വ്യാ പനം തടയാനാകുമന്നാണ് സൗദിയുടെ പ്രതീക്ഷ.