2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക എന്ന ആഗോള ക്യാംപെയിനിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പദ്ധതി
ജിദ്ദ : നാലു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യവുമായി സൗദി അറേബ്യയുടെ പുതിയ പ്ലാന്റിന് അനുമതിയായി.
500 കോടി യുഎസ് ഡോളര്‍ മുതല്‍ മുടക്കിലാണ് നിയോമിലെ പ്ലാന്റ് നിര്‍മിക്കുന്നത്. 2026 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
കാര്‍ബണ്‍ മുക്ത ഹരിത ഊര്‍ജ്ജം എന്ന ലക്ഷ്യവുമായാണ് പുതിയ പദ്ധതി. സൗദി അറേബ്യയുടെ വടക്കു കിഴക്കന്‍ മേഖലയിലെ സ്ഥലം ഇതിനായി കണ്ടെത്തുകയും ഭൂമി നിരപ്പാക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞതായി ഊര്‍ജ്ജ വകുപ്പിന്റെ മേഖലാ തലവന്‍ പീറ്റര്‍ ടെറിയം പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ എയര്‍ പ്രൊഡക്ട്‌സ് ആന്‍ഡ് കെമിക്കല്‍സ് ഇന്‍കോര്‍പറേഷനാണ് പദ്ധതിക്കു വേണ്ടിയുള്ള നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
ഹരിത ഹൈഡ്രജന് അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവടങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് ഊര്‍ജ്ജമന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍.
യൂറോപ്, ജപ്പാന്‍, ദക്ഷിണ കൊറിയ, എന്നിവടങ്ങളില്‍ നിന്നും മത്സരവും ഉണ്ടാകുമെന്ന് പീറ്റര്‍ ടെറിയം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജന്‍ കയറ്റുമതി ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഈ പദ്ധതികളില്‍ നിക്ഷേപിക്കുന്നത്.
ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ നീരാവിയായി പോകുന്ന വെള്ളം മാത്രമാണ് പുറംതള്ളുക. എല്‍എന്‍ജിയുള്‍പ്പടെയുള്ള പ്രകൃതി വാതകങ്ങളെക്കാള്‍ മാലിന്യ രഹിത ഇന്ധനമാണ് ഹൈഡ്രജന്Set featured image.