റിയാദ്: കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങള്‍ സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അടക്കമാണ് യാത്രാവിലക്ക്. കോവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രവേശന വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് നിലനില്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അമേരിക്ക, ബ്രിട്ടന്‍, യുഎഇ, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, ഈജിപ്ത്, ലെബനന്‍, ഇന്ത്യ, തുര്‍ക്കി, അയര്‍ലന്റ്, പോര്‍ചുഗല്‍, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനീഷ്യ, പാകിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.