സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, വെള്ളിയാഴ്ച 3,013 പേര്‍ക്കായിരുന്നത് ശനിയാഴ്ച 4541 ആയി ഉയര്‍ന്നു
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 4,541 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന രണ്ട്
പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണം 8,955 ആയി.
നിലവില്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവരുടെ എണ്ണം 1056 ആണ്.
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 7,05,637 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,824 പേര്‍ രോഗമുക്തി നേടി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഇതുവരെ 58,221,514 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയാതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതില്‍ 1,523 കേസുകളും തലസ്ഥാനമായ റിയാദിലാണ്. ജിദ്ദ 603, മദീന 175 ,ദമാം 148, മക്ക 101 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കോവിഡ് കണക്ക്.
ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് കുത്തിവെയ്പ്പിനൊപ്പം ബൂസ്റ്റര്‍ ഡോസും വേണം. ഇവ മൂന്നും എടുത്തവര്‍ക്ക് മാത്രമേ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളു. സര്‍ക്കാര്‍ ഓഫീസുകളിലും ചില പൊതു ഇടങ്ങളില്‍ പ്രവേശിക്കാനും ഇമ്യൂണ്‍ സ്റ്റാറ്റസ് വേണം. ഫെബ്രുവരി ഒമ്പതു മുതല്‍ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കേണ്ട സൗദി പൗരന്‍മാര്‍ മൂന്നാമത്തെ കുത്തിവെപ്പ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് സിവില്‍ ഏവിയേഷനും അറിയിച്ചിട്ടുണ്ട്.
പതിനെട്ട് വയസ്സിനു മേല്‍ പ്രായമുള്ള ഏവരും രണ്ട് കുത്തിവെപ്പുകളും ഒപ്പം ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണമെന്ന പൊതു മാനദണ്ഡം ഇതോടെ നടപ്പില്‍ വരികയാണ്.












