രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും സൗദിയില്‍ കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ മരിച്ചു.
ജിദ്ദ : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ മരിച്ചു. അതേസമയം, 108 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
314 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,51,404 ആയി. 7,36,013 പേര്‍ രോഗമുക്തി നേടി.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍
6,338 പേരാണ്. ഇവരില്‍ 84 പേരാണ് ഗുരുതരാവസ്ഥയിലുള്ളവര്‍.
റിയാദിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ 23, ജിദ്ദ 19, മക്ക 15, മദീന 11, ദമാം 6, അബഹ 6 ത്വാഇഫ് 5
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് റമദാന്‍ മാസത്തിലെ നോമ്പാചരണങ്ങള്‍ നടക്കുന്നത്. വിശ്വാസികള്‍ ഒരു മിച്ചുള്ള സമൂഹ നോമ്പുതുറയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.